Saturday, September 19, 2026

യുവ ഫുട്ബോളർക്ക് സ്‌പെയിനിലേക്ക് വിമാന ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത് സഞ്ജു സാംസണ്‍; കൈയടിച്ച് കായികലോകം

മലയാളി യുവ ഫുട്‌ബോൾ താരത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് അവസരം ലഭിച്ച ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടംപേരൂർ സ്വദേശി ആദർശിനാണ് വിമാന ടിക്കറ്റ് സ്പോൺസർ ചെയ്തു നൽകിയത്.

മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് തിരുവല്ല മാര്‍ത്തോമ കോളജിലെ ബിരുദവിദ്യാര്‍ഥിനിയാണ്. ലെഫ്റ്റ് വിംഗറായ ആദർശ് സ്പാനിഷ് അഞ്ചാം ഡിവിഷൻൻ ക്ലബ്ബായ സിഡി ലാ വിർജൻ ഡെൽ കാമിനോയുടെ ഒരുമാസം നിളുന്ന പരിശീലന പരിപാടിയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ആദർശിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി സാംസ്‌കാരിക, യുവജനകാര്യ മന്ത്രിയുമായ സജി ചെറിയാൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു.

Related Articles

Latest Articles