Rajasthan Millitary Station
ജയ്‌പൂര്‍: ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന ആളെന്ന് സംശയം തോന്നിയ, ഒരാളെ ഇന്ത്യൻ മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്‌തു. ബസ്‌നിപൂർ സ്വദേശിയായ ബേ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. വിവിധ രഹസ്യാന്വേഷണ ഏജൻസികളും ഇന്ത്യന്‍ മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗവും പ്രതിയെ ചോദ്യം ചെയ്യുകയാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ സംഘടനയാണ് ഐഎസ്‌ഐ. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ മിലിട്ടറി സ്റ്റേഷൻ ഗേറ്റിന് സമീപത്ത് നിന്നാണ് ഇയാളെ സേന പിടികൂടിയത്. പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സംശയാസ്‌പദമായ നിരവധി ഫോണ്‍ നമ്പറുകള്‍ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി.
ജയ്‌സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്‍റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ പതിവ് സന്ദർശകനായിരുന്നു. എന്നാൽ ഐഎസ്‌ഐ സ്ഥാപിച്ച ഹണി ട്രാപ്പില്‍ ഇയാള്‍ പെട്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്‍റെ ഔദ്യോഗിക പ്രസ്‌താവന പുറത്ത് വന്നിട്ടില്ല. നേരത്തെ പാകിസ്ഥാനിൽ ചാരപ്പണി നടത്തിയെന്ന സംശയത്തെ തുടർന്ന് ചന്ദൻ ഫയറിങ് റേഞ്ചിന് സമീപം മറ്റൊരാളെയും അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്‌തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…