Thursday, May 23, 2024
spot_img

ഐഎസ്ഐ ചാരനെന്ന് സംശയം; ഒരാള്‍ പിടിയില്‍; ചോദ്യംചെയ്യല്‍ തുടരുന്നു

ജയ്‌പൂര്‍: ഐ‌എസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന ആളെന്ന് സംശയം തോന്നിയ, ഒരാളെ ഇന്ത്യൻ മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്‌തു. ബസ്‌നിപൂർ സ്വദേശിയായ ബേ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. വിവിധ രഹസ്യാന്വേഷണ ഏജൻസികളും ഇന്ത്യന്‍ മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗവും പ്രതിയെ ചോദ്യം ചെയ്യുകയാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ സംഘടനയാണ് ഐ‌എസ്‌ഐ. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ മിലിട്ടറി സ്റ്റേഷൻ ഗേറ്റിന് സമീപത്ത് നിന്നാണ് ഇയാളെ സേന പിടികൂടിയത്. പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സംശയാസ്‌പദമായ നിരവധി ഫോണ്‍ നമ്പറുകള്‍ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി.

ജയ്‌സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്‍റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ പതിവ് സന്ദർശകനായിരുന്നു. എന്നാൽ ഐ‌എസ്‌ഐ സ്ഥാപിച്ച ഹണി ട്രാപ്പില്‍ ഇയാള്‍ പെട്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്‍റെ ഔദ്യോഗിക പ്രസ്‌താവന പുറത്ത് വന്നിട്ടില്ല. നേരത്തെ പാകിസ്ഥാനിൽ ചാരപ്പണി നടത്തിയെന്ന സംശയത്തെ തുടർന്ന് ചന്ദൻ ഫയറിങ് റേഞ്ചിന് സമീപം മറ്റൊരാളെയും അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്‌തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles