Monday, June 10, 2024
spot_img

വീട് വൃത്തിയാക്കുന്നതിനിടയിൽ കുരങ്ങുകൾ കൂട്ടമായി ആക്രമിച്ചു; വീടിന്റെ രണ്ടാം നിലയിൽ നിന്ന് കാൽ വഴുതി വീണ് യുവാവ് ഉടൻ മരിച്ചു

ലക്‌നൗ: കുരങ്ങുകളുടെ ആക്രമണത്തെ തുടർന്ന് വീടിന്റെ മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു. നൈബസ്തി നിവാസിയായ ആശിഷ് ജെയിൻ എന്നയാളാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.വീട് വൃത്തിയാക്കുന്നതിനായി ആശിഷ് രണ്ടാം നിലയിൽ കയറിയതായിരുന്നു.

വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളിൽ ഒരു കൂട്ടം കുരങ്ങൻമാർ ഇരിക്കുകയായിരുന്നു. ഇവർ കൂട്ടമായി എത്തി ആശിഷിനെ അക്രമിക്കുകയായിരുന്നു. കുരങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിന്റെ ഇടയ്‌ക്ക് യുവാവ് കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

വീഴ്‌ച്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ ആശിഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Latest Articles