തന്റെ വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനായി ദക്ഷിണ ആഫ്രിക്കയിലെ ടിക്കവെ റിവർ ലോഡ്ജ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയതായിരുന്നു പീറ്റര്‍ നോര്‍ജെ . കൂട്ടില്‍ കിടക്കുന്ന സിംഹങ്ങളെ കണ്ടപ്പോൾ അയാള്‍ക്ക് അതിനെ ഒന്ന് തലോലിക്കണമെന്ന് തോന്നി. അയാള്‍ അകത്തേക്ക് കയ്യിട്ട് ഒരു സിംഹത്തെ തലോലിച്ച് കൊണ്ടിരുന്നു അപ്പോള്‍ മാറി നിന്നിരുന്ന സിംഹം അയാള്‍ക്ക് നേരെ ഓടിയടുത്തു.
അയാള്‍ അതിനെയും തലോലിക്കാനായി കൈ നീട്ടി. പക്ഷേ രണ്ടാമത്തെ സിംഹം പീറ്ററിന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അയാളുടെ ജീവന്‍ രക്ഷപ്പെട്ടത്.
സംഭവത്തിന്റെ വീഡിയോ പീറ്ററിന്റെ ഭാര്യ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ സഞ്ചാരികൾക്കു മുൻകൂട്ടി നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

