Friday, November 6, 2026

ആനന്ദക്കണ്ണീർ തൂകി രാജപ്പേട്ടൻ;ഇനി യന്ത്രവള്ളത്തിൽ സേവനം തുടരാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്തി’ലൂടെ ലോക ശ്രദ്ധ നേടിയ കോട്ടയം കുമരകത്തെ രാജപ്പന് ഇനി യന്ത്രവൽകൃത വള്ളം ഉപയോഗിച്ച് തൻ്റെ ‘സ്വച്ഛ് വേമ്പനാട്ട് കായൽ’ സപര്യ തുടരാം.ബി ജെ പി സംസ്ഥാന സമിതി അംഗം ശ്രീ ശിവശങ്കരൻ മുഖേനെ പ്രവാസി വ്യവസായി ശ്രീകുമാർ വാങ്ങികൊടുത്തയച്ച മോട്ടോർ ഘടിപ്പിച്ച വള്ളം രാജപ്പന് സമ്മാനിച്ചു. ബി.ജെപി സംസ്ഥാനനേതാവും കൊച്ചിൻഷിപ്പിയാർഡ് ഡയറക്ടറുമായ ബി.രാധാകൃഷ്ണമേനോൻ ഷാൾ അണിയിച്ച് രാജപ്പനെ ചടങ്ങിൽ ആദരിച്ചു.

ബിജെപി മേഖല പ്രസിഡണ്ട് എം കെ നസീർ ,ജില്ലാ പ്രസിഡണ്ട് അഡ്വ.നോബിൾമാത്യു, കുമരകം പഞ്ചായത്ത് അംഗങ്ങളായ പി കെ സേതു, ജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Related Articles

Latest Articles