തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം വക്കത്ത് ഇന്നലെ രാത്രി യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. വക്കം സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്.
പ്രതി സന്തോഷ് കുമാർ ഒളിവിലാണ്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഇവർ തമ്മിൽ മുൻപും പ്രശ്നമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

