Saturday, September 19, 2026

മ​ല​ങ്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാനം; ​എക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ മുന്നറിയിപ്പ് നല്‍കി

കൊ​ച്ചി: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​ങ്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ മുന്നറിയിപ്പ് നല്‍കി. പ​തി​ന​ഞ്ച് സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തു​ന്നത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ വ​ല​തു​ക​ര മെ​യി​ന്‍ ക​നാ​ലി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും നി​ര്‍​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ളു​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി 42 മീ​റ്റ​റാ​ണ്. ഇ​ടു​ക്കി ഡാ​മി​ന്‍റെ മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ല്‍ വൈ​ദ്യു​തോ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച​തോ​ടെ മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് വെ​ള്ളം കൂ​ടു​ത​ലാ​യി ഒ​ഴു​കി​യെ​ത്തു​ക​യും ജ​ല​നി​ര​പ്പ് 41.94 മീ​റ്റ​റാ​യി ഉ​യ​രു​ക​യും ചെ​യ്തു. മ​ല​ങ്ക​ര മി​നി പ​വ​ര്‍​ഹൗ​സി​ലെ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​വുമാ​ണ്.

Related Articles

Latest Articles