Wednesday, May 15, 2024
spot_img

കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ചു, പെണ്മക്കളുടെ ഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍

കാവനാട്: കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കാവനാട് സ്വദേശി ജോസഫാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോസഫിന്റെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ പോലീസ് പിടിയിലായി. കാവനാട് സ്വദേശികളായ പ്രവീണ്‍, ആന്റണി എന്നിവരാണ് അറസ്റ്റിലായത്.

ജോസഫിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വഴക്കിന് ശേഷം അനക്കമില്ലാതെ ജോസഫ് നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

Related Articles

Latest Articles