Monday, April 29, 2024
spot_img

ഖാര്‍ഗെയോ തരൂരോ? കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്

ദില്ലി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മത്സരം. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. 9000-ത്തിലധികം കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യും. രാജ്യത്തുടനീളം 36 പോളിംഗ് സ്റ്റേഷനുകളുണ്ട്. 67 ബൂത്തുകളാണുള്ളത്. ഇതില്‍ 6 എണ്ണം ഉത്തര്‍പ്രദേശിലായിരിക്കും. ഒരു ബൂത്തില്‍ 200 വോട്ടുകള്‍ വീതം രേഖപ്പെടുത്തും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 19ന് നടക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറാം തവണയാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി, സംസ്ഥാന ഇന്‍ചാര്‍ജ്, ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്ക് സ്വന്തം സംസ്ഥാനത്തിലോ എഐസിസി ആസ്ഥാനത്തോ വോട്ട് രേഖപ്പെടുത്താം.

കോണ്‍ഗ്രസ് ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസുകളിലും വോട്ടെടുപ്പ് നടക്കും. പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡില്‍ വോട്ട് ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 47 പ്രതിനിധികള്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് ചെയ്യും . തരൂര്‍ കേരളത്തിലെ തിരുവനന്തപുരത്തും ഖാര്‍ഗെ കര്‍ണാടകയിലെ ബാംഗളുരുവിലും വോട്ട് ചെയ്യും

Related Articles

Latest Articles