Tuesday, September 22, 2026

പത്തനംതിട്ട നഗരമധ്യത്തിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; യുവതി ഗുരുതരാവസ്ഥയില്‍; ഇരുവരും ഏറെക്കാലമായി വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നെന്ന് കണ്ടെത്തൽ

പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തട്ട സ്വദേശി അമ്പിളിയെയാണ് വെട്ടിയത്. സംഭവത്തില്‍ ഭർത്താവ് സത്യപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ പിരിഞ്ഞ് കഴിയുകയായിരുന്നു.

നഗരത്തിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ് അമ്പിളി. സൂപ്പർ മാർക്കറ്റിനു മുന്നിൽ അമ്പിളിയെ വെട്ടി പരിക്കേൽപ്പിച്ച സത്യപാലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles