Thursday, May 16, 2024
spot_img

സ്രവം എടുക്കാതെ തന്നെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്: മഞ്ചേരിയിലെ ലാബിന് പൂട്ടിട്ട് നഗരസഭ

മലപ്പുറം: സ്രവ പരിശോധനയില്ലാതെ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകുന്ന മഞ്ചേരിയിലെ ലാബ് പൂട്ടി. മലപ്പുറം മഞ്ചേരിയിലെ ലാബ് ഡി.എം.ഒയുടെ റിപ്പോര്‍ട്ടിനെ തുടർന്നാണ് പൂട്ടിയത്. മഞ്ചേരി മെഡിക്കൽ കോളജിന് സമീപമുള്ള സഫ ലാബിനെതിരെയാണ് നടപടി. പ്രാഥമികാന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി.

കോവിഡ് ഫലത്തില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലയിലെ ലാബുകളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഒാഫീസര്‍ അറിയിച്ചു.സഫ ലാബ് വഴി കഴിഞ്ഞ 2 മാസമായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ കസ്റ്റഡിയിലെടുത്ത് ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസിലെ ഐ.ടി. വിദഗ്ധരും പരിശോധിച്ചു വരികയാണ്.

Related Articles

Latest Articles