Sunday, September 27, 2026

കന്നിമാസ പൂജ: ശബരിമല നട നാളെ തുറക്കും; 15000 പേർക്ക് പ്രവേശനം: കൊവിഡ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധം

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. വെർച്വൽക്യു ബുക്ക് ചെയ്ത് എത്തുന്ന 15000 പേർക്കാണ് പ്രതിദിനം പ്രവേശനം. 17 ന് രാവിലെ 5 മുതൽ തീർഥാടകർക്ക് ദർശനം അനുവദിക്കും. വെർച്വൽക്യു ബുക്ക് ചെയ്ത് എത്തുന്ന 15000 പേർക്കാണ് പ്രതിദിനം പ്രവേശനം.

ദർശനത്തിനെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. രണ്ട് ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആർടിപിസിആർ പരിശോധന വേണ്ട.

Related Articles

Latest Articles