ഇടുക്കി: പഴക്കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയായ ഷിഹാബിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിൽ കേസെടുക്കുകയും കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തതോടെ ഷിഹാബ് ഒളിവിലാണ്. സിവിൽ പോലീസ് ഓഫീസറാണ് ഷിഹാബ്. സംഭവം നടന്ന ദിവസങ്ങൾ ആയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ബന്ധുവീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തുന്നുണ്ട്. കൂടാതെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, മോഷണം പുറത്തു വന്നതിന് പിന്നാലെ ഇന്നലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
വഴിയിരകിൽ പ്രവര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പോലീസുകാരൻ ആറായിരം രൂപയോളം വിലയുള്ള മാമ്പഴം മോഷ്ട്ടിക്കുകയായിരുന്നു. കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കുകയും പ്രതിക്കെതിരെ കേസെടുക്കുകയുമായിരുന്നു. സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഷിഹാബിനെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്.

