Wednesday, May 15, 2024
spot_img

ചരിത്ര നേട്ടവുമായി മനിക ബത്ര; ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ദില്ലി: ചരിത്രം കുറിച്ച് മനിക ബത്ര. ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരം മനിക ബത്രയ്‌ക്ക് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ വെങ്കല മെഡൽ. ജാപ്പനീസ് താരം ഹിന ഹയാട്ടയെ പരാജയപ്പെടുത്തിയാണ് മനികയുടെ വെങ്കല മെഡൽ നേട്ടം. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനിക.

ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജേതാവുമാണ് മനികയോട് പരാജയപ്പെട്ട ഹിന ഹയാട്ട. ലോക ഏഴാം നമ്പർ താരമായ ചൈനയുടെ ചെൻ ഷിംഗ്ടോംഗിനെയാണ് മനിക ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയത്. മെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഡൽഹി സ്വദേശിനിയായ ഈ ഇരുപത്തിയേഴുകാരി.

സെമിഫൈനലില്‍ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബര്‍ 17 മുതല്‍ നവംബര്‍ 19 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കിലെ ഹുവാമാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് നടക്കുന്നത്.

Related Articles

Latest Articles