മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരുക്കേറ്റു. തീവെച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് ജില്ലകളിൽ കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. 11 ജില്ലകളിൽ കർഫ്യൂ ഇളവ് നൽകി. ആയുധങ്ങൾ താഴെ വെക്കണമെന്ന അമിത് ഷായുടെ അഭ്യർഥനക്ക് പിന്നാലെ 140 പേർ ആയുധം വെച്ച് കീഴടങ്ങിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി ബിരേൻ സിംഗിനെതിരെ കുകി, മെയ്തി വിഭാഗക്കാരായ എംഎൽഎമാരടക്കം അമിത് ഷായ്ക്ക് പരാതി നൽകി. അമിത് ഷാ സന്ദർശനം നടത്തുന്ന സമയത്തും കടുത്ത പ്രതിഷേധം കാരണം ബിരേൻ സിംഗിന് ഗോത്ര വർഗ മേഖലകളിൽ ഷായ്‌ക്കൊപ്പം പോകാൻ സാധിച്ചിരുന്നില്ല. കലാപം തടയുന്നതിൽ ബിരേൻ സിംഗ് പരാജയപ്പെട്ടെന്ന് മന്ത്രിമാരടക്കം ആരോപിക്കുന്നു. പത്ത് എംഎൽഎമാർ ബിരേൻ സിംഗിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

