Friday, September 25, 2026

മണിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും; പമ്പ, കക്കാട്ടാര്‍ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം

പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും. മൂന്നും നാലും ഷട്ടറുകളാണ് തുറക്കുന്നത്. അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികള്‍ ജാഗ്രത നിര്‍ദേശം കൃത്യമായും പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നത്.

അണക്കെട്ടിലെ ജലം തുറന്നുവിടുന്ന സാഹചര്യത്തില്‍ പമ്പയിലെയും, കക്കാട്ടാറിലേയും ജലനിരപ്പ് ശരാശരി ഒരു മീറ്ററില്‍ താഴെ ഉയരുവാന്‍ സാധ്യതയുണ്ട്.

Related Articles

Latest Articles