Thursday, May 16, 2024
spot_img

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പി ബി അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു. ഇതോടെ തമഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഹര്‍ജി പിന്‍വലിച്ചതിനാല്‍ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ്. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ വാദിച്ചിരുന്നു.

ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ജസ്റ്റിസ് സുനില്‍ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

Related Articles

Latest Articles