manju-warrior
അജിത്തിന്റെ നായികയാകാൻ ഒരുങ്ങി മഞ്ജുവാര്യർ. വലിമൈ എന്ന സിനിമക്ക് ശേഷം അജിത് കുമാര്‍ അഭിനയിക്കുന്ന എ.കെ 61 എന്ന് താല്‍ക്കാലികമായ പേരിട്ടിരിക്കുന്ന എച്ച് വിനോദ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അജിത്തിന് നായികയായി എത്തുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് പിന്നിലെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രവുമാണ് എ.കെ 61. ഹൈസ്റ്റ് ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രവുമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസുരന്‍ എന്ന സിനിമയിലെ പച്ചൈമ്മാള്‍ എന്ന മഞ്ജു വാര്യര്‍ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. മാധവനൊപ്പം ഒരു ബോളിവുഡ് ചിത്രവും മഞ്ജു 2021ല്‍ പൂർത്തീകരിച്ചിട്ടുണ്ട്.
മെയ് 29ന് മഞ്ജു വാര്യര്‍ അജിത് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. എച്ച് വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരുന്നത്. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പേര് ഉള്‍പ്പെടെ പുറത്തുവിടുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. അജിത് ഡബിള്‍ റോളിലായിരിക്കും ഈ ചിത്രത്തിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…