Sunday, May 19, 2024
spot_img

പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനം നൽകി രാജ്യം; കോവിഡ് വാക്‌സിനേഷൻ രണ്ട് കോടി കടന്നു; ചരിത്രനേട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മൻസൂഖ് മാണ്ഡവ്യ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തിൽ അവിസ്മരണീയ സമ്മാനം നൽകി ഭാരതം. ഒറ്റ ദിവസത്തെ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ രണ്ട് കോടി കടത്തിയാണ് രാജ്യം പ്രധാനമന്ത്രിക്ക് ഉചിതമായ ജന്മദിന സമ്മാനം നൽകിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വാക്‌സിനേഷൻ ചരിത്രനേട്ടത്തിലെത്തിക്കാൻ ബിജെപിയുടെയും യുവമോർച്ചയുടെയും പ്രവർത്തകർ ഉൾപ്പെടെ രംഗത്തിറങ്ങിയിരുന്നു.

ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് മധുരം നൽകിയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഈ ചരിത്ര നേട്ടം ആഘോഷിച്ചത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരും രാജ്യത്തെ പൗരൻമാരും പ്രധാനമന്ത്രിക്ക് നൽകുന്ന സമ്മാനമാണിതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ബിജെപി ദേശീയ തലത്തിൽ പ്രധാനമന്ത്രിയുടെ ജൻമദിനം ആഘോഷിക്കാൻ സംഘടിപ്പിച്ച സേവാ സമർപ്പൺ അഭിയാൻ പരിപാടികളുടെ ഭാഗമായിട്ടാണ് വാക്‌സിനേഷൻ യജ്ഞത്തിലും സഹായികളായത്. അതേസമയം രാവിലെ വാക്‌സിനേഷൻ തുടങ്ങി ആറ് മണിക്കൂർ പിന്നിടുമ്പോൾ തന്നെ ഒരുകോടി കഴിഞ്ഞിരുന്നു.

Related Articles

Latest Articles