Saturday, May 18, 2024
spot_img

ഇന്ത്യയിൽ ഐഎസിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു: സ്ഥിതി അതീവഗുരുതരം

ദില്ലി: ഇന്ത്യയിൽ ജിഹാദ് നടപ്പിലാക്കാൻ കച്ചക്കെട്ടി ഒരുകൂട്ടം യുവാക്കൾ. ജിഹാദ് നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നിരവധി യുവാക്കൾ ഐഎസില്‍ ചേര്‍ന്നതായാണ് റിപ്പോർട്ട്. പുറത്തുവന്നിരിക്കുന്ന സൂചന പ്രകാരം ഇന്ത്യയില്‍ മാത്രം ഐഎസിന്റെ മൂന്ന് മൊഡ്യൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

ഇപ്പോൾ ഐഎസില്‍ ചേരുന്നതിന്, യുവാക്കള്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രൊവിന്‍സിലൂടെയാണ് ഭീകര സംഘടന വീഡിയോ പുറത്തുവിട്ടത്.

വിഡിയോയിൽ കൈകളില്‍ തോക്കേന്തി, രാജ്യത്തിനെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരെയാണ് കാണാനാകുന്നത്. മാത്രമല്ല ഇവർ മുഖം മൂടിക്കെട്ടി, കണ്ണുകള്‍ അവ്യക്തമാക്കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് നിരവധി യുവാക്കള്‍ സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഐഎസ് ഭീകരന്‍ അബു തുറാബ് അല്‍ ഹിന്ദ് വീഡിയോയിലൂടെ പറയുന്നുണ്ട്. മാര്‍ച്ച് 25 ന് ടെലഗ്രാമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. അതേസമയം, പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ്, ഇന്ത്യയില്‍ ഭീകര സംഘടനകള്‍ ആക്രമണം നടത്തുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles