പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് യുഎപിഎ കുറ്റം ചുമത്തി.കേസിൽ ഉസ്മാന് വേണ്ടിയുള്ള തെരച്ചില്‍ ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ളതിനാൽ അന്വേഷണം കർണാടകം തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉസ്മാനു വേണ്ടി ശക്തമായ തെരച്ചിലില്‍ ആരംഭിച്ചത്.
തോക്കുമായി വയനാട്ടിലും നിലമ്പൂർ കാടുകളിലും ഉസ്മാന്‍ പലതവണ പോയതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി.ഉസ്മാന്‍റെ സുഹൃത്തുക്കളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കാസര്‍കോട്, കണ്ണൂർ, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലായി ഉസ്മാനെതിരെ പത്തുകേസുകളുണ്ട്.

