Wednesday, May 15, 2024
spot_img

മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു ; ഇവർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

കണ്ണൂര്‍ : കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിയറ്റ്‌നാം കോളനിയിലെത്തിയതെന്ന് ആറളം പോലീസ് വ്യക്തമാക്കി.
ജിഷ, കര്‍ണാടക സ്വദേശി വിക്രം ഗൗഡ എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരുടെ കൂടെയുണ്ടായിരുന്നവരെ തിരിച്ചറിയാനായില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ ശക്തമായി തന്നെ തുടരുകയാണ്.

നാട്ടുകാര്‍ പോലീസിന് നല്‍കിയ വിവരമനുസരിച്ച് ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരുമടങ്ങിയ ആയുധധാരികളായ സംഘമാണ് കോളനിയിലെത്തിയത്. വിയറ്റ്‌നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണ സാധനങ്ങളും ശേഖരിച്ചിരുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles