കോഴിക്കോട് : കൂടരഞ്ഞിയില്‍ മാവോയിസ്റ്റ് സാന്നിധ്യം. കൂടരഞ്ഞി പൂവാറംതോട്ടില്‍ ഭക്ഷണ സാധനങ്ങള്‍ ചോദിച്ച് മാവോയിസ്റ്റുകള്‍ എത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കൂടരഞ്ഞി പൂവാറംതോട്ടിലെ വടക്കാഞ്ചേരി ഓമനയുടെ വീട്ടില്‍ മൂന്ന് പേര്‍ എത്തിയത്. മാവോയിസ്റ്റുകളാണെന്ന് അവര്‍ പരിചയപ്പെടുത്തി. ഭക്ഷണം നല്‍കാനില്ലാത്തതിനാല്‍ അരിയും പച്ചക്കറികളും അവര്‍ വാങ്ങിയെന്നും ഓമന പറയുന്നു.
മാവോയിസ്റ്റ് സി.പി ജലീലിന്റെ കൊലയാളികള്‍ക്ക് ഉചിതമായ സമയത്ത് കനത്ത തിരിച്ചടി നല്‍കുമെന്ന പോസ്റ്ററുകള്‍ പതിച്ചാണ് അവര്‍ മടങ്ങിയത്. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

