തിരുവനന്തപുരം: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ പിണറായി വിജയന്‍ സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാണ് സര്‍ക്കാരിന്റെ വാര്‍ഷികം കടന്നുപോകുന്നത്.
ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്. ഇക്കുറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.
അതേസമയം ഇന്നലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍. മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പാണ് അതുവരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന തന്റെ പിറന്നാല്‍ ദിനം പിണറായി വിജയന്‍ പരസ്യമാക്കിയത്.
പിറന്നാള്‍ ദിനം വീണ്ടും എത്തിയപ്പോള്‍ മധുരം നല്‍കി ആഘോഷിക്കാവുന്ന നിലയിലായിരുന്നില്ല പിണറായി വിജയന്‍. ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടുതുമുന്നണിയെ കൈവിട്ടതില്‍ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമര്‍ശിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പ്രതിപക്ഷം പരിഹസിക്കുമ്ബോള്‍ ഹിന്ദുവോട്ടുകള്‍ ചേര്‍ന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.

