Friday, October 23, 2026

മാവോയിസ്റ്റ് നേതാവ് സോമൻ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ ! പ്രതി നിരവധി യുഎപിഎ കേസുകളിലെ മുഖ്യകണ്ണി

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേന പിടികൂടി. നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ ഇയാൾ വയനാട് നാടുകാണി ദളം കമാൻഡൻ്റാണ്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്.

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സോമനെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇന്നലെ രാത്രി ട്രെയിൻ യാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles