തൃശ്ശൂര്‍: മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.വീട്ടിലെ ഒട്ടുമിക്ക സാധനങ്ങളും കത്തി നശിച്ചു.കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്‍ജാണ് പൊട്ടിത്തെറിച്ചത്. വൈകിട്ടോടെയാണ് അപകടമുണ്ടായത്.
മാഹിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കില്ലും അപകടമൊന്നും പറ്റാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിലെ ടൈലുകൾ പൊട്ടി. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തീയണച്ചു.

