Sunday, May 19, 2024
spot_img

ഫ്‌ളാറ്റ് പൊളിക്കല്‍ സമയക്രമത്തില്‍ മാറ്റം; സുരക്ഷ വിശദീകരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി:മരട് ഫ്‌ളാറ്റുകള്‍ നിലം പൊത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചിയിലൊരുക്കുന്നത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍. നിയന്ത്രിത സ്‌പോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുമ്പോള്‍ പരിസര വാസികള്‍ക്കോ പ്രദേശത്തിനോ കേടുപാട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വിശദീകരിച്ചു.

ഫ്‌ളാറ്റ് പൊളിക്കല്‍ സമയക്രമത്തിലും മാറ്റം വരുത്തി. ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് 5 മിനിറ്റ് വ്യത്യസത്തിലാണ്. 11 ന് രാവിലെ പതിനൊന്ന് മണിക്കാണ് എച്ച് ടു ഒ ഫ്‌ളാറ്റ് പൊളിക്കുന്നത് , അല്‍ഫാ സെറീന്‍ പൊളിക്കുന്നത് 11.05 ന്, രണ്ടാമത്തെ ഫ്‌ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

രാവിലെ തന്നെ റോഡില്‍ ഗതാഗതം നിയന്ത്രിക്കും. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ,സമീപത്തെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ആളുകളും വാഹനങ്ങളും ഇല്ലെന്ന് ഉറപ്പ് വരുത്തും. രണ്ടര മണിക്കൂറിനകം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.

സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താന്‍ ഓരോ ഫ്‌ളാറ്റിനു ചുറ്റും അഞ്ഞൂറ് പൊലീസുകാരെ വിന്യസിക്കും.
പൊലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും പൂര്‍ണ സജ്ജരായി മുഴുവന്‍ സമയവും ഉണ്ടാകും. കോസ്റ്റല്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കും .ദേശീയ പാതയില്‍ സ്‌ഫോടനത്തിന് 5 മിനിറ്റ് മുമ്പ് ഗതാഗതം വഴിതിരിച്ച് വിടും. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ഏഴുമുതല്‍ പത്ത് മിനിറ്റ് വരെ മാത്രമെ ദേശീയ പാതവഴി ഗതാഗതം നിയന്ത്രിക്കേണ്ടതുള്ളു എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വൈദ്യുതി നിയന്ത്രിക്കും. പ്രദേശത്ത് നിരോധനാജ്ഞയും ഉണ്ടാകും.

Related Articles

Latest Articles