Tuesday, May 21, 2024
spot_img

യു എസ് ഓപ്പണില്‍ അഴകിന്‍റെ റാണിയും കറുപ്പിന്‍റെ സുന്ദരിയും നേര്‍ക്ക് നേര്‍

ന്യൂയോര്‍ക്ക്- യു എസ് ഓപ്പണ്‍ ടെന്നീസ് വനിതാസിംഗിള്‍സിന്‍റെ ആദ്യ റൗണ്ടില്‍ ഗ്ലാമര്‍ പോരാട്ടം.അഴകിന്‍റെ റാണി റഷ്യയുടെ മരിയ ഷറപ്പോവയും കറുപ്പിന്‍റെ സുന്ദരി അമേരിക്കയുടെ സെറീന വില്യംസും തമ്മിലാണ് നേര്‍ക്ക് നേര്‍ പോരാട്ടം. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് ലോക ടെന്നീസ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം.

ഇരുവരും 22 തവണ മുഖാമുഖം വന്നപ്പോള്‍ 19 തവണയും വിജയം സെറീനയ്ക്ക് ഒപ്പമായിരുന്നു. ഷറപ്പോവ 31കാരിയും സെറീന 38 കാരിയുമാണ്. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പ്രീക്വാര്‍ട്ടറിലാണ് ഇരുവരും ഏറ്റവും ഒടുവിലായി മുഖാമുഖം വന്നത്. അന്ന് പരുക്കിനെ തുടര്‍ന്ന് സെറീന വില്യംസ് പിന്‍മാറി.1999ലും 2009ലും സെറീന യു എസ് ഓപ്പണില്‍ ജേതാവായിട്ടുണ്ട്.2006ലെ യു എസ് ഓപ്പണ്‍ കിരീടജേത്രിയാണ് മരിയ ഷറപ്പോവ.

Related Articles

Latest Articles