Wednesday, January 7, 2026

പാലക്കാട് വൻ കഞ്ചാവ് വേട്ട ; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് കമ്പം സ്വദേശി അളക് രാജ ആണ് പിടിയിലായത്. കമ്പത്തുനിന്നും ബസ് മാര്‍ഗ്ഗം വാളയാറെത്തി കഞ്ചാവ് ഇടപാടുകാര്‍ക്ക് കൈമാറാന്‍ നില്‍ക്കുന്ന സമയത്താണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വില വരും.

വാളയാര്‍, കഞ്ചിക്കോട്, പാലക്കാട് മേഖലകള്‍ കേന്ദ്രീകരിച്ച്‌ അന്യസംസ്ഥാന തൊഴിലാളികള്‍ , സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Latest Articles