Saturday, January 10, 2026

നാഗാ വിമത നേതാവിന്റെ മകന്റെ വിവാഹം വിവാദത്തില്‍:തോക്കേന്തി വരനും വധുവും

കൊഹിമ: നാഗാലാന്റില്‍ വിമത നേതാവിന്റെ മകന്‍ വിവാഹത്തിന് വധുവിനൊപ്പം തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ വിവാദമാകുന്നു. നാഗ ഗ്രൂപ്പുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവാഹവേദിയില്‍ ആയുധവുമായി നില്‍ക്കുന്ന നേതാവിന്റെ മകന്റെയും വധുവിന്റെയും ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്.

നാഗാലാന്റിലെ എന്‍എസ്‌സിഎന്‍ – യു നേതാവ് ബൊഹോതോ കിബയുടെ മകനും വധുവുമാണ് വിവാഹത്തിന് തോക്കുമായി നില്‍ക്കുന്നത്. എ കെ 47, എം16 എന്നീ ഓട്ടോമാറ്റിക് തോക്കുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. നവംബര്‍ 9 ന് നടന്ന റിസപ്ഷനില്‍ ഇരുവരും തോക്കുമായെത്തിയത് ക്ഷണിക്കപ്പെട്ട അതിഥികളെ വരെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ ആ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും അതിനിക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും നാഗാലാന്റ് പൊലീസ് ചീഫ് ടി ജോണ്‍ ലോംഗ്കുമെര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്റെയും വധുവിന്റെയും പേരുകല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഴ് നാഗാ വിമതര ഗ്രൂപ്പുകളില്‍ ഒന്നാണ് എന്‍എസ്‌സിഎന്‍ – യു. 2007 നവംബര്‍ 23നാണ് എന്‍എസ്‌സിഎന്‍ – യു സ്ഥാപിച്ചത്.

Related Articles

Latest Articles