ഈ കോവിഡ് കാലത്ത് വാഹനപ്രേമികൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മോഡലുകള്‍ക്ക് ഡിസ്കൗണ്ട് നൽകിയിരിക്കുകയാണ് കമ്പനി. ജൂലൈ മാസത്തെ ഓഫറിന്റെ ഭാഗമായി ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് മാരുതി പ്രഖ്യാപിച്ചത്. ആള്‍ട്ടോ, സ്വിഫ്റ്റ്, ഈക്കോ തുടങ്ങിയ വിവിധ മോഡലുകള്‍ ഈ കാലയളവില്‍ വിലകുറച്ച് വാങ്ങാനാവും.
എന്നാല്‍ ജനപ്രിയമായ എര്‍ട്ടിഗയുടെ വിലയില്‍ കമ്പനി ഇളവ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ചെറു കാറുകളില്‍ ഒന്നാണ് മാരുതി ആള്‍ട്ടോ. 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടുമാണ് ആള്‍ട്ടോക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിന്‍ മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, സിഎന്‍ജി എഞ്ചിന്‍ മോഡലിന് 10,000 രൂപ ഡിസ്കൗണ്ടും ലഭിക്കും.
എന്നാൽ മാരുതി സെലെറിയോ, സെലെറിയോ എക്സ് ഈ രണ്ട് വാഹനങ്ങള്‍ക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. എന്നാല്‍, രണ്ട് കാറുകളിലും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കില്ല. അഞ്ച് സീറ്റര്‍ സെഡാനായ മാരുതി ഡിസയറിന് എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ക്യാഷ് ഡിസ്കൗണ്ടായി 10,000 രൂപയും ലഭിക്കും. മാരുതി ഈക്കോ മോഡലിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ലഭ്യമാക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

