Tuesday, May 21, 2024
spot_img

പുതിയ മോദി മന്ത്രിസഭയിൽ, കേരളത്തിൽ നിന്നും ഇവരോ? നിർണ്ണായക സൂചനകൾ പുറത്ത്

പുതിയ മോദി മന്ത്രിസഭയിൽ, കേരളത്തിൽ നിന്നും ഇവരോ? നിർണ്ണായക സൂചനകൾ പുറത്ത് | MODI GOVERNMENT

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങുകയാണ്. നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭയിലേക്ക് പുതുതായി 25 അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സാധ്യതകളാണ് ഉള്ളത്. ഇതിൽ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. ഇത് കൂടാതെ കേരളത്തിൽ നിന്നുള്ള നേതാക്കൾക്കും അവസരം ലഭിക്കുമെന്നാണ് സൂചനകൾ. നിലവിൽ മന്ത്രിസഭയിൽ 51 അംഗങ്ങളാണ് ഉള്ളത്. പരമാവധി 81 വരെ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താണ് കേന്ദ്രസർക്കാർ നീക്കം.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രകടനവും വിലയിരുത്തും. ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ സോനോവാളുമാണ് ഇതുവരെ മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കള്‍. ജെഡിയും, എല്‍ജെപിയും മന്ത്രിസഭയില്‍ ഇടംപിടിക്കാനായി ശ്രമിക്കുന്നുണ്ട്. അതേസമയം ജൂലായ് ഇരുപതിനുള്ളില്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ഈ ദിവസത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ പിന്നെ നവംബറില്‍ നടക്കാനേ സാധ്യതയുള്ളൂ.

അതേസമയം കേന്ദ്ര മന്ത്രിസഭാ പുനസംഘടന ആസന്നമായിരിക്കെ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയെ ഗോവാ ഗവർണറായി നിയമിച്ചു. ഹരിബാബു കമ്പാട്ടിയാണ് പുതിയ മിസോറാം ഗവര്‍ണര്‍. ഗോവ കൂടാതെ മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗോവ, ത്രിപുര,ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്. ഹരിയാനാ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയാണ് ത്രിപുര ഗവര്‍ണര്‍. ത്രിപുരയില്‍ നിന്ന് മേശ് ബയസിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍പ്രദേശില്‍ നിന്ന് ബന്ദാരുദത്താത്രേയയെ ഹരിയാനയിലും മാറ്റി നിയമിച്ചു. കേന്ദ്രമന്ത്രിയായ തവര്‍തചന്ദ് ഗെഹ്‌ലോട്ട് കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കറിനെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായും നിയമിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles