Wednesday, May 29, 2024
spot_img

നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പിടിക്കാൻ സഹായിക്കണം; അഫ്ഗാനിസ്ഥാന് കത്തയച്ച് പാകിസ്ഥാൻ

ദില്ലി: നിരോധിത ഭീകര സം-pakistanഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ. ഇക്കാര്യം പറഞ്ഞ് കൊണ്ട് അഫ്ഗാനിസ്ഥാന് കത്ത് നൽകി. മസൂദ് അസ്ഹർ എവിടെയാണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും, വിവരം പാക് അധികാരികളെ അറിയിച്ചതിന് ശേഷം അറസ്റ്റ് ചെയ്യണമെന്നും അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.

പാകിസ്ഥാന് മേൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് നീക്കം. പാക് വിദേശകാര്യമന്ത്രാലയമാണ് അഫ്ഗാനിസ്ഥാന് കത്ത് കൈമാറിയത്. എന്നാൽ കത്തിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

പാകിസ്ഥാനിൽ തുടർന്നിരുന്ന ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഭീകരരെ സംരക്ഷിച്ചാൽ വിദേശ വായ്പയടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടും. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ൻ അഫ്ഗാന് കത്ത് കൈമാറിയത്.

നിലവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ. ഇതിൽ നിന്ന് പുറത്ത് കടക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് നീക്കം. അഫ്ഗാനിലെ നംഗർഹർ മേഖലയിലോ കുനാർ പ്രവിശ്യയിലോ മസൂദ് അസ്ഹർ ഉണ്ടെന്നാണ് പാകിസ്ഥാൻറെ വാദം.

Related Articles

Latest Articles