Monday, May 20, 2024
spot_img

ചേരിതിരിവും തർക്കവും ; കുട്ടനാട് ഏരിയാ കമ്മറ്റി നേതൃത്വവുമായുള്ള തർക്കത്തിൽ കൂട്ടരാജി, നാളെ മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ അനുരഞ്ജന യോഗം

ആലപ്പുഴ : കുട്ടനാട് സിപിഐഎമിൽ ഏരിയാ കമ്മറ്റി നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് കൂട്ട രാജി. 250ലധികം പ്രവർത്തകരാണ് രാജി അറിയിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പുളിങ്കുന്ന്, രാമങ്കരി പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ രാജി. പുളിങ്കുന്നം ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗംങ്ങളും രാജി വച്ചു. നാളെ മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.

പുതിയ നേർതൃത്വത്തിന് പഴയകാല നേതാക്കളോടുള്ള സമീപനം സ്വീകാര്യമല്ലെന്ന് രാജിവച്ചവർ പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ ചേരിതിരിവും തർക്കവും രൂക്ഷമായാവസ്ഥയിലാണ്. പുതിയ ആളുകൾക്ക് കൂടുതൽ പരിഗണന കൊടുക്കുന്നെന്നും രാജിവച്ചവർ ആരോപിക്കുന്നു.

Related Articles

Latest Articles