Thursday, May 9, 2024
spot_img

കാര്യവട്ടത്ത് നടക്കുന്ന ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിവാദത്തിൽ ബിസിസിഐ
വിശദീകരണം തേടി ; അനാവശ്യ വിവാദമെന്ന് കെസിഎ

തിരുവനതപുരം : കാര്യവട്ടത്ത് ഈ മാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന മത്സരവുമായി ബന്ധപ്പെട്ട ടിക്കറ്റ് വിവാദത്തിൽ ബിസിസിഐ. വിശദീകരണം തേടി. എന്നാൽ അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു.

പണമില്ലാത്തവർ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹിമാന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതെല്ലം തെറ്റിദ്ധാരണയാണെന്നും അത് മാറ്റട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . ഇതിൽ നിന്ന് വലിയ ലാഭമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഉണ്ടാക്കുന്നതെന്നും, എന്നാൽ കായികവികസനത്തിനു വേണ്ടി ഒന്നും തന്നെ അവർ ചെയ്യുന്നില്ലെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ  വിമർശിച്ചു.

Related Articles

Latest Articles