Sunday, May 12, 2024
spot_img

കുസാറ്റിൽ കൂട്ടയടി ; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ; 14 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി കുസാറ്റില്‍ കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘർഷം നടന്നത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ നടന്ന സംഭവത്തിൽ 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. എന്നാൽ, കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്നാണ് എംഎസ്എഫിന്റെ ആരോപണം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചതായി എംഎസ്എഫ് വ്യക്തമാക്കി. കൂടാതെ, ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.

Related Articles

Latest Articles