Wednesday, May 15, 2024
spot_img

നെടുമ്പാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട; ഷാര്‍ജയില്‍ നിന്നുംവന്ന വിദേശവനിതയില്‍ നിന്ന് പിടികൂടിയത് ഒരു കിലോ ഹെറോയിന്‍

കൊച്ചി: നെടുമ്പാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട.ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്നാണ് ഒരു കിലോ ഹെറോയിന്‍ പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടുന്നത്. കെനിയയില്‍ നിന്ന് ഷാര്‍ജ വഴിയാണ് വിദേശ വനിത കൊച്ചിയിലെത്തിയത്.

വിദേശത്ത് നിന്ന് വിമാനം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയുമധികം മയക്കുമരുന്ന് ഒരു വിദേശ വനിത കടത്താന്‍ ശ്രമിക്കുന്നത് അടുത്തകാലത്ത് ആദ്യമായാണ്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള അന്വേഷണമാണ് നടക്കുന്നത്.

Related Articles

Latest Articles