Saturday, January 10, 2026

മലപ്പുറത്ത് വൻ ലഹരിവേട്ട; ലോറിയിൽ 3000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസ് പിടികൂടിയത്. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചാണ് പ്രതികൾ പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് പിടികൂടി.

പാലക്കാട്‌ സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു.

Related Articles

Latest Articles