Saturday, May 18, 2024
spot_img

മൊറോക്കോയെ ഞെട്ടിച്ച് വൻ ഭൂകമ്പം; 296 മരിച്ചു, നിരവധി പേർക്ക് പരിക്ക്; റിക്ടർ സ്കെയിലിൽ6.8 തീവ്രത രേഖപ്പെടുത്തി

മൊറോക്കോയിൽ വൻ ഭൂകമ്പം. മൊറോക്കോയിലെ മറകേഷ് നഗരത്തിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 296 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെയാണ് ഉണ്ടായത്. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ ശബ്ദം കേട്ടുവെന്നും കെട്ടിടങ്ങള്‍ ഒഴുകി നീങ്ങുന്നത് പോലെ തോന്നിയെന്നും ഭൂകമ്പമാണെന്ന് തിരിച്ചറിയാന്‍ കുറച്ച് നേരം വേണ്ടി വന്നുവെന്നും പ്രദേശവാസികള്‍ പ്രതികരിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അള്‍ജീരിയയിലും തുടര്‍ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2004 ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 628 പേര്‍ മരിക്കുകയും 926 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles