Sunday, May 5, 2024
spot_img

വനവാസി ബാലികമാരുടെ ക്ഷേമം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന അഗസ്ത്യ കുടീരം ബാലിക സദനം ; രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെ നൂറാമത് ജന്മവാർഷികത്തോടനുബന്ധിച്ച് പുതിയ മന്ദിരമായ സ്വർഗ്ഗീയ ശങ്കർജി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ; ഉദ്ഘാടനം നിർവഹിക്കുന്നത് രാഷ്ട്രീയ സ്വയം സേവക സംഘം മുൻ അഖില ഭാരതീയ കാര്യകാരി സദസ്യനായ സേതുമാധവൻ ജി

തിരുവനന്തപുരം: രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെ നൂറാമത് ജന്മവാർഷികത്തോടനുബന്ധിച്ച് വനവാസി ബാലികമാരുടെ ക്ഷേമം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന, അഗസ്ത്യ കുടീരം ബാലിക സദനത്തിൽ പുതുതായി പണികഴിപ്പിച്ച മന്ദിരമായ സ്വർഗ്ഗീയ ശങ്കർജി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കും. രാഷ്ട്രീയ സ്വയം സേവക സംഘം മുൻ അഖില ഭാരതീയ കാര്യകാരി സദസ്യനായ സേതുമാധവൻ ജിയാണ് പ്രവേശന കർമ്മം നിർവഹിക്കുന്നത്.

ബാലിക സദനം വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെയാണ് കാര്യപരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് ബാലികസദനം ജോയിന്റ് സെക്രട്ടറി നീലിമ പ്രശാന്ത് എല്ലാവരെയും സ്വാഗതം ചെയ്യും. കാര്യപരിപാടികളുടെ അദ്ധ്യക്ഷ പദം അലങ്കരിക്കുന്നത് ബാലികസദനത്തിന്റെ പ്രസിഡന്റായി സേവനമനുഷ്‌ഠിക്കുന്ന ബി. രാധാകൃഷ്ണനാണ്. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം രാഷ്ട്രീയ സ്വയം സേവക സംഘം മുൻ അഖില ഭാരതീയ കാര്യകാരി സദസ്യനായ സേതുമാധവൻ ജി സ്വർഗ്ഗീയ ശങ്കർജി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് വനവാസി കല്യാൺ ആശ്രമത്തിന്റെ ദക്ഷിണ ക്ഷേത്രീയ മഹിളാ പ്രമുഖ് ദയാവരി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, വനവാസി കല്യാൺ ആശ്രമത്തിന്റെ ദക്ഷിണ മധ്യക്ഷേത്രീയ ഛാത്രവാസ് പ്രമുഖ് സുധീർ ജിയുടെയും സാന്നിദ്ധ്യം ചടങ്ങിൽ ഉണ്ടായിരിക്കും. തുടർന്ന് ബാലികസദനം സെക്രട്ടറി ഷിബു മന്ദിര നിർമ്മാണ റിപ്പോർട്ട് അവതരിപ്പിക്കും. ബാലികസദനം സമിതി അംഗം അഡ്വ. ദീപു കൃഷ്ണന്റെ കൃതജ്ഞതയോടെ കാര്യപരിപാടികൾ അവസാനിക്കും.

Related Articles

Latest Articles