Thursday, May 16, 2024
spot_img

തൃപ്പൂണിത്തുറയിൽ വൻ സ്ഫോടനം; പടക്കശേഖരം പൊട്ടിത്തെറിച്ച് 7 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം; 25 ലേറെ വീടുകൾക്ക് കേടുപാട്

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത്‌ പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ
സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 25 ലേറെ വീടുകൾക്കും കേടുപാടുകളുണ്ടായി. ഇതിൽ പത്തോളം വീടുകൾ തകർന്നു. 300 മീറ്റർ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

പാലക്കാട് നിന്നും കോയമ്പത്തൂരിൽ നിന്നും എത്തിക്കുന്ന പടക്കങ്ങൾ സംഭരിക്കുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് നിന്നെത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. തുടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചു.

Related Articles

Latest Articles