Thursday, June 13, 2024
spot_img

തുര്‍ക്കിയിൽ വൻ സ്ഫോടനം;ആറ് പേർ കൊല്ലപ്പെട്ടു;38 പേര്‍‍ക്ക് പരിക്ക്

ഇസ്താംബുള്‍: തുര്‍ക്കിയിൽ വൻ സ്ഫോടനം.ഇസ്തംബുളിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു.
38 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന ഇസ്തില്‍കല്‍ തെരുവിൽ വൈകീട്ട് നാലുമണിയോടെയാണ് സ്ഫോടനമുണ്ടായത്. റസ്റ്ററന്‍റുകളും കടകളും നിറഞ്ഞ നഗരത്തിലെ പ്രധാന തെരുവാണ് ഇസ്തില്‍കല്‍. കാരണം വ്യക്തമല്ല, ചാവേറാക്രമണമാണോ എന്ന് സംശയമുണ്ട്.

Related Articles

Latest Articles