Monday, September 21, 2026

ഹരിയാനയില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികൾക്ക് ദാരുണാന്ത്യം; 20 പേര്‍ക്ക് പരിക്ക്,രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഹരിയാന:കര്‍ണാലില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാലിലെ മൂന്നുനില റെസ് മില്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സംഘങ്ങളെല്ലാം തിരച്ചില്‍ നടത്തുന്നു. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു വരികയാണെന്ന് കര്‍ണാല്‍ എസ്പി ശശാങ്ക് കുമാര്‍ അറിയിച്ചു.

Related Articles

Latest Articles