Sunday, December 28, 2025

തുഷാറിന്‍റെ കേസ് നടത്തിപ്പില്‍ ഇടപെടില്ലെന്ന് എം.എ. യൂസഫലി

അജ്മാന്‍ : തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് മലയാളിയായ പ്രവാസി വ്യവസായി എം.എ. യൂസഫലി. അറസ്റ്റിലായ തുഷാറിന് ജാമ്യത്തുക നല്‍കി മോചിപ്പിച്ചെന്നത് മാത്രമാണ് തനിക്ക് ഈ കേസുമായുള്ള ബന്ധം. അതല്ലാതെ കേസിന്‍റെ നടത്തിപ്പില്‍ ഇനി ഇടപെടില്ലെന്നും യൂസഫലി അറിയിച്ചു.

കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എം.എ. യൂസഫലി ഇടപെട്ട് ജാമ്യത്തുക കെട്ടിവെച്ചാണ് അജ്മാന്‍ ജെയിലില്‍ നിന്നും തുഷാര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പരാതിക്കാരനായ തൃശൂര്‍ സ്വദേശി അബ്ദുള്‍ നാസിലുമായി ദിവസങ്ങളായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. അതിനിടയിലാണ് കേസില്‍ ഇനി ഇടപെടില്ലെന്ന് യൂസഫലിയും വ്യക്തമാക്കിയിരിക്കുന്നത്.

കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളുവെന്നും എം.എ. യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി

Related Articles

Latest Articles