തിരുവല്ല കെഎസ്ആർടിസി ഡിപ്പോ യുടെ വാട്ടർ ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി .ഇന്ന് ഉച്ചയോടെ പ്ലംബിംഗ് പണിക്കെത്തിയയവരാണ് ടാങ്കിൽ മൃതദേഹം കണ്ടത് .പോലീസ് എത്തി പ്രാരംഭ നടപടികൾ കൈകൊണ്ടു .ഫെബ്രുവരി 17 മുതൽ ഇവിടെ ജോലി ചെയ്ത ഡ്രൈവറെ കാണാതായി എന്നൊരു പരാതി നിലനിൽക്കുന്നുണ്ട് .ഇദ്ദേഹത്തിന്റെതാണോ കണ്ടെത്തിയ മൃതദേഹം എന്ന് പോലീസ് പരിശോധിച്ച് വരുന്നു .

