Saturday, September 19, 2026

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളായി നടക്കുന്ന 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്ന്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍ ഡിഐജി സുധാകര്‍ നടരാജനാണ്.അരുണാചല്‍ പ്രദേശിലെ ലോഹിത്പൂരിലുള്ള അനിമല്‍ ട്രെയിനിംഗ് സ്‌കൂളിലാണ് സുധാകര്‍ നടരാജന്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ പത്ത് മണി മുതലാണ് രാജ്യത്തെ സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍ 11 നാണ് രാജ്യത്ത് ആദ്യ ഘട്ട പോളിംഗ് നടക്കുക. പോസ്റ്റല്‍ ബാലറ്റ് വഴിയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുക. വോട്ട് രേഖപ്പെടുത്തിയ ശേഷം കവര്‍ സീല്‍ ചെയ്‌ത്‌ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി.

കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. മേയ് 23 ന് വോട്ടെണ്ണല്‍ നടക്കും.

Related Articles

Latest Articles