മാനന്തവാടി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് വടകര
മാക്കൂൽപീടിക വടക്കയിൽ വീട്ടിൽ വി.കെ. മുഹമ്മദ് നസൽ (21) ആണ് 9.506 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
കർണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാരും മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

