Saturday, September 19, 2026

ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശി

കോട്ടയം: ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

സംഭവസ്ഥലം പോലീസ് സന്ദർശിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
ബെംഗളൂരു ജെയിന്‍ കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായിരുന്നു ഡോണ.

Related Articles

Latest Articles