Monday, May 20, 2024
spot_img

കലോത്സവത്തിൽ ഇനി മാംസാഹാരവും വിളമ്പും ;ഔദ്യോഗിക പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്: അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭക്ഷണത്തിൽ മാംസാഹാരവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു . കോഴിക്കോട് നടന്ന കലോത്സവ സമാപന ചടങ്ങിലായിരുന്നു ഇക്കാര്യം വി. ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അടുത്ത വർഷം മുതൽ മാംസാഹാരം നൽകുമെന്നും വിവാദങ്ങൾക്കിടെ മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു . ഇക്കാര്യമാണ് ഇന്ന് നടന്ന കലോത്സവ സമാപന ചടങ്ങിൽ മന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മാംസാഹാരം ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കലോത്സവ മാനുവലിൽ പരിഷ്‌കരണം വരുത്തുമെന്നും മന്ത്രി പറഞ്ഞു . കുട്ടികളായതിനാൽ നോൺ വെജ് കഴിക്കുമ്പോൾ എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്കയും മന്ത്രി പങ്കുവച്ചു.

Related Articles

Latest Articles